ആറ്റ്‌ലിക്കൊപ്പം ഞെട്ടിക്കാൻ അല്ലു അർജുൻ; ചിത്രത്തിൽ എത്തുക നാല് വേഷത്തിൽ 

JULY 13, 2025, 8:47 AM

ആറ്റ്‌ലി ചിത്രത്തിൽ അല്ലു അർജുൻ നാല് വേഷങ്ങളിലെത്തും.'എഎ 22 x എ 6' എന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ ദീപിക പദുക്കോൺ, രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൽ താക്കൂർ എന്നിവരുൾപ്പെടെ വൻ താരനിരയാണ് അണിനിരക്കുന്നത്. 

ഇന്ത്യൻ സിനിമയിൽ മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നൊരു ആഗോള ചിത്രമാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ആറ്റ്‌ലി പറഞ്ഞിരുന്നു. അതിനാൽ നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണിത്.

ഈ ചിത്രത്തിൽ അല്ലു അർജുൻ നാല് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നതെന്ന് അണിയറ പ്രവർത്തകർ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. 

vachakam
vachakam
vachakam

"ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ മുഴുവൻ കുടുംബ പരമ്പരയെയും അവതരിപ്പിക്കും. ചിത്രത്തിൽ അദ്ദേഹം മുത്തച്ഛൻ, അച്ഛൻ, രണ്ട് ആൺമക്കൾ എന്നിങ്ങനെയുള്ള നാല് റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ മൾട്ടിപ്പിൾ റോൾ ചിത്രമായിരിക്കും," സ്രോതസ്സ്  ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam