സ്പൈ ആക്ഷൻ ത്രില്ലർ 'വാർ 2'വിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി ജൂനിയർ എൻടിആര്‍. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
ഹൃത്വിക് റോഷനും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും. 2019-ലെ ബ്ലോക്ബസ്റ്റർ ചിത്രം 'വാർ' ന്‍റെ തുടര്‍ച്ചയാണ് ചിത്രം. ജൂനിയർ എൻടിആർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചു.
"വാർ 2 ചിത്രീകരണം പൂർത്തിയായി. ഈ ചിത്രത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഹൃത്വിക് സാറിനൊപ്പം സെറ്റിൽ പ്രവർത്തിക്കുന്നത് എപ്പോഴും ആവേശകരമാണ്. അദ്ദേഹത്തിന്റെ ഊർജ്ജം ഞാൻ എപ്പോഴും ആരാധിക്കുന്നു. ഈ യാത്രയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിച്ചു" എന്നാണ് എൻടിആർ കുറിച്ചത്.
ജൂനിയർ എൻടിആർ ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുകയാണ് മാത്രമല്ല ഒരു ശക്തമായ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നു. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം, യാഷ് രാജ് ഫിലിംസിന്‍റെ 'ഏക് താ ടൈഗർ' (2012), 'ടൈഗർ സിന്ദാ ഹേ' (2017), 'വാർ' (2019), 'പഠാൻ' (2023), 'ടൈഗർ 3' (2023) എന്നിവയുള്‍പ്പെടുന്ന സ്പൈ യൂണിവേഴ്സിന്റെ ആറാമത്തെ ചിത്രമാണ് 'വാർ 2'.
7500-ലധികം സ്ക്രീനുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രം ഐമാക്സ് പതിപ്പായും പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസർ, ജൂനിയർ എൻടിആറിന്റെ 42-ാം ജന്മദിനത്തിൽ റിലീസ് ചെയ്തിരുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്