ഡ്രീം പ്രൊജക്റ്റ്! മഹാഭാരതത്തെക്കുറിച്ച് ആമിർ

JULY 9, 2025, 12:47 AM

തന്റെ കരിയറിലെ ഡ്രീം പ്രൊജക്റ്റായിരിക്കും  'മഹാഭാരതം' എന്നാണ് ആമിർ ഖാൻ നേരത്തെ പറഞ്ഞിരുന്നത്.  ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയാണ് ആമിർ. ചിത്രത്തിന്റെ വർക്കുകൾ ആഗസ്റ്റിൽ ആരംഭിക്കുമെന്നും നിരവധി ഭാഗങ്ങളായിട്ടാകും സിനിമ പുറത്തിറങ്ങുന്നതെന്നും ആമിർ മനസുതുറന്നു.

'ഈ കഥ ഒറ്റ ഭാഗത്തിൽ പറഞ്ഞു അവസാനിപ്പിക്കാൻ കഴിയില്ല. ഇത് എൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കഥയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഈ കഥ പറയേണ്ടതുണ്ട്', ആമിർ വ്യക്തമാക്കി. നേരത്തെ മഹാഭാരതത്തോട് കൂടി ആമിർ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് ആമിർ രംഗത്തെത്തി.

തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും മഹാഭാരതം തന്റെ അവസാന സിനിമ ആയിരിക്കില്ല എന്നും ആമിർ പറഞ്ഞു.

vachakam
vachakam
vachakam

ചിത്രത്തിൽ പുതുമുഖങ്ങളായിരിക്കും കൂടുതൽ ഉണ്ടാകുകയെന്നും ആമിർ പറഞ്ഞു.'അറിയപ്പെടുന്ന താരങ്ങളെ കാസ്റ്റ് ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് താരങ്ങൾ. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്ക് വേണ്ടത്. അതിനായി പൂർണ്ണമായും പുതിയ അഭിനേതാക്കളാകും സിനിമയിൽ ഉണ്ടാകുന്നത്', ആമിർ കൂട്ടിച്ചേർത്തു. 

അതേസമയം, സിത്താരെ സമീൻ പർ ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ആമിർ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്. രണ്ടാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം വലിയ നേട്ടമാണ് നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 146 കോടി നേടിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച ചിത്രം 87.50 കോടി നേടിയപ്പോൾ രണ്ടാമത്തെ ആഴ്ച സിനിമ 44.50 കോടി സ്വന്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam