'രാമായണ'ത്തിലെ 5 പ്രധാന താരങ്ങളുടെ പ്രതിഫലം കോടികൾ

JULY 9, 2025, 1:58 AM

ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ്  രണ്ട് ഭാഗങ്ങളായി എത്തുന്ന രാമായണ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളും ചേർത്തുള്ള ബജറ്റ് 1600 കോടിയാണെന്നുമാണ് റിപ്പോർട്ട്. ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.

ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറിന് 150 കോടിയാണ് ലഭിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രണ്ട് ഭാഗങ്ങളും ചേർത്തുള്ള കണക്കാണ്. 75 കോടി വീതമാണ് ഓരോ ചിത്രത്തിലും അദ്ദേഹത്തിന് ലഭിക്കുക. രൺബീറിൻറെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ഇത്. ഇതിന് മുൻപ് രൺബീർ ഏറ്റവും പ്രതിഫലം വാങ്ങിയിട്ടുള്ള ചിത്രം ബ്രഹ്‍മാസ്ത്രയാണ്. 25- 30 കോടിയാണ് അദ്ദേഹം ആ ചിത്രത്തിന് കൈപ്പറ്റിയത്.

ശ്രീരാമൻ കഴിഞ്ഞാൽ രാമായണയിലെ ഏറ്റവും പ്രധാന കഥാപാത്രമായ രാവണനെ അവതരിപ്പിക്കുന്നത് കന്നഡ താരം യഷ് ആണ്. ഓരോ ഭാഗത്തിനും 50 കോടി വച്ച് 100 കോടിയാണത്രേ യഷിന് രാമായണ ഫ്രാഞ്ചൈസിയിലെ അഭിനയത്തിന് ലഭിക്കുക. കെജിഎഫ് ഫ്രാഞ്ചൈസിയിലെ യഷിൻറെ പ്രതിഫലം 30- 35 കോടി ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

ചിത്രത്തിൽ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഓരോ ഭാഗത്തിനും 6 കോടി രൂപ വീതം കണക്കാക്കി ആകെ 12 കോടിയാണ് സായ് പല്ലവിക്ക് ഈ ഫിലിം ഫ്രാഞ്ചൈസിയിൽ നിന്ന് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സാധാരണ 2.5 മുതൽ 3 കോടി വരെ ഒരു ചിത്രത്തിന് വാങ്ങിയിരുന്ന സായ് പല്ലവിയുടെ ഇതുവരെയുള്ള കരിയർ ബെസ്റ്റ് പ്രതിഫലം 5 കോടി ആയിരുന്നു. തെലുങ്ക് ചിത്രം തണ്ടേലിൽ ആയിരുന്നു ഇത്.

ഹനുമാനെ അവതരിപ്പിക്കുന്ന സണ്ണി ഡിയോളിന് ഓരോ ഭാഗത്തിനും 20 കോടി ചേർത്ത് ഫ്രാഞ്ചൈസിക്ക് ആകെ 40 കോടിയാണ് ലഭിക്കുകയെന്നും റിപ്പോർട്ടുകൾ. ഗദർ 2 ൽ അഭിനയിച്ചതിന് സണ്ണി ഡിയോൾ വാങ്ങിയത് 20 കോടി ആയിരുന്നു. ലക്ഷ്‍മണൻറെ റോളിൽ ചിത്രത്തിൽ എത്തുന്നത് രവി ഡുബേ ആണ്. ഓരോ ഭാഗത്തിനും 2 കോടി ചേർത്ത് ആകെ 4 കോടി ആണത്രെ അദ്ദേഹത്തിന് ലഭിക്കുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam