നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്ലൂട്ടോയുടെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു.
നടർ ആന്റണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്‌ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ. ഛായാഗ്രാഹണം ശ്രീരാജ് രവീന്ദ്രൻ. സംഗീതംഅശ്വിൻ ആര്യൻ, അർക്കാഡോ, എഡിറ്റർസനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ് നീരജ് മാധവ്, അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർരാഖിൽ, മേക്കപ്പ്‌റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർെ്രസ്രഫി സേവ്യർ, സൗണ്ട് ഡിസൈൻശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സിംഗ്‌വിഷ്ണു സുജാതൻ, വിഎഫ്എക്‌സ്ഹലോ പ്ലൂട്ടോ, ഫിനാൻസ് കൺട്രോളർസണ്ണി താഴുതല, സ്റ്റിൽസ്അമൽ സി സദർ, ഡിസൈൻശ്രാവൺ സുരേഷ് കല്ലൻ, പി ആർ ഒ എ എസ് ദിനേശ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്