ഡി സി യൂണിവേഴ്സിന്റെ ചിത്രമായ സൂപ്പർമാൻ സിനിമ സീരീസിന്റെ ഭാഗമായി എത്തുന്ന ജെയിംസ് ഗണ്ണിന്റെ പുതിയ ‘സൂപ്പർമാൻ’ സിനിമ ഈ ആഴ്ച അവസാനത്തോടെ തിയറ്ററുകളിലെത്തും. പ്രധാന കഥാപാത്രമായി ഡേവിഡ് കൊറെൻസ്വെറ്റ് അഭിനയിക്കുന്ന ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് പാശ്ചാത്യ മാധ്യമപ്രവർത്തകരെ നേരത്തെ കാണിച്ചിരുന്നു.
എന്നാൽ പ്രതീക്ഷിച്ച പോലെ അവിടെ നിന്നും സിനിമയെ പ്രശംസിച്ചല്ല റിപ്പോർട്ടുകൾ വന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഡെയിലി ബീറ്റ്‌സ് എന്ന വെബ്‌സൈറ്റ് ചിത്രത്തെ കുറിച്ച് വളരെ വിമർശനപരമായ ഒരു റിവ്യൂ പ്രസിദ്ധീകരിച്ചു. എന്നാൽ ഈ റിവ്യൂ പിന്നീട് നീക്കം ചെയ്തെങ്കിലും, സോഷ്യൽ മീഡിയയിലൂടെ അതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.
ഡെയിലി ബീസ്റ്റിന്റെ റിവ്യൂ അനുസരിച്ചു ഈ സിനിമ “സൂപ്പർഹീറോ ചിത്രങ്ങളിലെ അവസാന ആഞ്ഞടി” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ, ഈ സിനിമയിൽ ആക്ഷൻ ഉണ്ടെങ്കിലും അതിൽ CGI കൂടുതൽ ആയി ഉപയോഗിച്ചതിനാൽ ആക്ഷൻ രംഗങ്ങളുടെ തീവ്രത നഷ്ടപ്പെട്ടു.
സൂപ്പർമാൻ സിനിമയിൽ ഉയർന്ന നിലവാരമുള്ള ആക്ഷൻ ദൃശ്യങ്ങൾ ഉണ്ട്, പക്ഷേ CGI കൂടുതലായി ഉപയോഗിച്ചതിനാൽ അത് വളരെ കൃത്രിമമായി തോന്നുന്നു. അതുപോലെ തന്നെ പഴയ സൂപ്പർമാന്മാരായ ക്രിസ്റ്റഫർ റീവ്, ഹെൻറി കാവിൽ എന്നിവരുടെ നിലവാരത്തിൽ എത്തുന്നില്ല എന്നും റിവ്യൂ വ്യക്തമാക്കുന്നു.
സൂപ്പർഗേൾ, മാക്‌സ്വെൽ ലോർഡ്, മിസ്റ്റർ ടെറിഫിക് പോലുള്ള പലരെയും ചെറിയ സമയം കാണിച്ച്, ആരാധകരെ മടുപ്പിക്കുന്ന വിധത്തിൽ കഥ ചിതറിപ്പോയതായും പറയുന്നു.
ഈ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയിലേക്ക് ആണ് വഴിമാറിയത്. ചിലർ ഈ വിമർശനത്തിന് ഒപ്പം നിൽക്കുമ്പോൾ, മറ്റു ചിലർ സിനിമയെ സംരക്ഷിച്ചു രംഗത്ത് എത്തി. DC സ്റ്റുഡിയോയുടെ ഏറ്റവും വലിയ പിശകാണ് സ്നൈഡറെ നീക്കിയത് എന്നും ഒരു ഭാഗം ആളുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്