വരാനിരിക്കുന്ന ചാമ്ബ്യൻസ് ട്രോഫിയോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്.ടീമിലെ ഭാവി സംബന്ധിച്ചു നിർണായക തീരുമാനമെടുക്കാൻ ക്യാപ്റ്റനോടു ബിസിസിഐ അഭ്യർഥിച്ചതായാണ് വാർത്തകള്‍.
2027ലെ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങളിലേക്ക് ബിസിസിഐ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്.കഴിഞ്ഞ മത്സരങ്ങളിലൊന്നും മികച്ച ഫോം കണ്ടെത്താൻ താരത്തിനു കഴിയാതിരുന്നത് വലിയ തിരിച്ചടിയായിട്ടുണ്ട്. ടെസ്റ്റ് ഫോർമാറ്റില്‍ ബാറ്റർ എന്ന നിലയ്ക്കും ഇന്ത്യ ടീമിനു വേണ്ടി ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാൻ താരത്തിനു സാധിച്ചില്ല.
ചാമ്ബ്യൻസ് ട്രോഫിയിലെങ്കിലും രോഹിത്തിന് തിളങ്ങാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്നും സൂചനയുണ്ട്.
ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളില്‍ തലമുറ മാറ്റത്തിനുള്ള നടപടികളാണ് നിലവില്‍ ഇന്ത്യൻ ടീമില്‍ നടക്കുന്നത്.ഇതോടെയാണ് രോഹിതിന്റെ ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും ചോദ്യ ചിഹ്ന്ത്തിലായത്. സമാന സാഹചര്യമാണ് വിരാട് കോഹ്‌ലിക്കുമുള്ളത്. എന്നാല്‍ താരത്തിനു അല്‍പ്പം കൂടി സമയം അനുവദിക്കാനാണ് ബിസിസിഐ തീരുമാനമെന്നും പുറത്തു വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്