പിയാനോ പഠനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രമുഖ സംഗീത പഠന കേന്ദ്രം ഡയറക്‌ടർ അറസ്റ്റിൽ 

FEBRUARY 5, 2025, 6:19 AM

തിരുവനന്തപുരം: പിയാനോ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലസ്ഥാനത്തെ പ്രമുഖ സംഗീത പഠന കേന്ദ്രം ഡയറക്‌ടർ അറസ്റ്റിലായതായി റിപ്പോർട്ട്. വർഷങ്ങളായി തിരുവനന്തപുരം ചാരാചിറയിൽ പ്രവർത്തിക്കുന്ന സിഡിഎംഎസ് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് മ്യൂസിക് സ്റ്റഡീസ്) എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനും ഡയറക്‌ടറുമായ തോമസ് വർഗീസിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

2011-13 കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്ന കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് പോക്സോ വകുപ്പിൽ കേസെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പരാതിക്കാരിയുടെ സഹോദരിയെയും ഇയാൾ 2003-04 കാലത്ത് പീഡിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. 

അതേസമയം ഇവിടെ പഠിച്ച ഒരു പെൺകുട്ടി തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാളിൽ നിന്ന് ഉപദ്രവം നേരിട്ട സഹോദരിയും പ്രതികരിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയതും നടപടി ഉണ്ടായതും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam