കോഴിക്കോട്: കാക്കവയല്‍ മണ്ഡലമുക്കില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ഹംസ പടിഞ്ഞാറയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കത്തിയ മൂന്ന് കടമുറികളും എന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് മുറികളില്‍ ഹംസയും ഒന്നില്‍ ഹുസൈന്‍ നെടുക്കണ്ടി എന്നയാളുമാണ് കച്ചവടം ചെയ്തിരുന്നത്. അടച്ചിട്ടിരുന്ന കടകളില്‍ രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഫ്രിഡ്ജ് മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് കടയുടമകള്‍ പറഞ്ഞത്. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ.
അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്