തൃശൂർ: എരുമപ്പെട്ടി മുല്ലക്കൽ ഭരണിവേലയിലെ പുലർച്ചെ എഴുന്നള്ളിപ്പിൽ ആനയിടഞ്ഞതായി റിപ്പോർട്ട്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. ഉടൻ തന്നെ എലിഫെന്‍റ് സ്കോഡ് അംഗങ്ങളെത്തി ആനയെ തളച്ചു. പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. തുടർന്ന് എഴുന്നെള്ളിപ്പ് തടസ്സമില്ലാതെ നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്