കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റത് കണ്ണൂരിലെന്ന് റിപ്പോർട്ട്. അനീഷ് എന്ന ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XD387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
അതേസമയം 20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിൽ രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്