പാലക്കാട് ജില്ലാ കളക്ടറായി ചുതലയേറ്റ് ജി. പ്രിയങ്ക 

FEBRUARY 5, 2025, 2:30 AM

തൃശൂർ: ജി. പ്രിയങ്ക പാലക്കാട് ജില്ലാ കളക്ടറായി ചുതലയേറ്റതായി റിപ്പോർട്ട്. കര്‍ണാടക സ്വദേശിയായ  പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. സാമൂഹ്യ നീതി വകുപ്പ് -. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍,  എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.  

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ആണ് ജില്ല കളക്ടർ പറഞ്ഞത്. 

'ഇന്ന് പാലക്കാട്  ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുകയാണ്. വേറിട്ട സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിന്‍റെ നെല്ലറയാണ്  പാലക്കാട്.  പ്രകൃതി രമണീയതയോടൊപ്പം   കൃഷിയും വ്യവസായവും വിനോദസഞ്ചാരവും ഊർജ്ജിതമായി തുടരുന്ന ജില്ലയിൽ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാം' എന്നാണ് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam