മുൻ ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡിന്റെ എസ്‌യുവി കാറില്‍ ഓട്ടോയിടിച്ചു. ബംഗളൂരു നഗരത്തില്‍ വച്ചാണ് സംഭവം. പൊതുവെ വലിയ രീതിയില്‍ വികാര പ്രകടനങ്ങള്‍ക്ക് അടിപ്പെടാത്ത ദ്രാവിഡിനു പക്ഷേ ഇത്തവണ പിടിവിട്ടു. അദ്ദേഹം ഓട്ടോക്കാരനുമായി തർക്കിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ബംഗളൂരു നഗരത്തില്‍ കുന്നിങ്കഹം റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകള്‍.
ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് നിലവില്‍ ഐപിഎല്‍ ടീം രാജസ്ഥാൻ റോയല്‍സിന്റെ മുഖ്യ പരിശീലകനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്