ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും പിന്തുണച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ.
ആരാധകർ സഹാനുഭൂതി കാണിക്കണമെന്നും ഇരുവരും വിരമിക്കണമെന്ന ആവശ്യം അന്യായമാണെന്നും പീറ്റേഴ്‌സൺ പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനം മുതൽ ഇരുവർക്കുമെതിരെ വിമർശനം ശക്തമായിട്ടുണ്ട്. കോഹ്‌ലി ഓഫ് സ്റ്റമ്ബിന് പുറത്തുള്ള പന്തുകളില്‍ 8 തവണ പുറത്തായി. രോഹിത്താവട്ടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് നേടിയത്.
"രണ്ടും പേരും വിരമിക്കണമെന്ന് പറയുന്നത് അന്യായമാണ്. ഇത്രയധികം റൺസ് നേടിയ ഒരാളോട് വിരമിക്കാൻ നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? "ഇതിനേക്കാൾ കൂടുതൽ ബഹുമാനം അവർ അർഹിക്കുന്നു. എന്റെ കരിയറിൽ സമാനമായ വെല്ലുവിളികൾ ഞാൻ നേരിട്ടിട്ടുണ്ട്.
രോഹിത്തും വിരാടും റോബോട്ടുകളല്ല. പുറത്തുപോയി ബാറ്റ് ചെയ്യുമ്പോഴെല്ലാം സെഞ്ച്വറി നേടാൻ നിർബന്ധിക്കരുത്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ അവർക്ക് മോശം പ്രകടനം കാഴ്ചവച്ചിരിക്കാം. അത് അവരെ മോശം കളിക്കാരാക്കുമോ? ഇല്ല. അവർ മനുഷ്യരാണ്. അവര്‍ 36, 37 അല്ലെങ്കില്‍ 38 വയസിലേക്ക് എത്തുന്നു. അത്തരം കളിക്കാര്‍ ആഘോഷിക്കപ്പെടണം.” പീറ്റേഴ്‌സണ്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്