'കേരളത്തിൽ നിന്ന് മാലിന്യങ്ങളുമായെത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാം'; നിർണായക ഉത്തരവുമായി മ​ദ്രാസ് ഹൈക്കോടതി

FEBRUARY 3, 2025, 11:47 PM

ചെന്നൈ: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങളുമായി തമിഴ്നാട്ടിലെത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് വ്യക്തമാക്കി മ​ദ്രാസ് ഹൈക്കോടതി. കന്യാകുമാരിയിൽ തള്ളാനായി മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുവന്നെന്ന പേരിൽ തിരുനെൽവേലി പൊലീസ് പിടിച്ചെടുത്ത ട്രക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുള്ള ​ഹർജി തള്ളിയാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർണായക ഉത്തരവ്.

അതേസമയം മെഡിക്കൽ മാലിന്യങ്ങൾ തള്ളുന്നത് ​​ഗൗരവമേറിയ കുറ്റമാണെന്നും കോടതി പറഞ്ഞു. കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ തിരുനെൽവേലി നടകല്ലൂർ , കൊട​ഗനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തള്ളുന്നത് വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. തുട‍ർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ അടക്കം നടപടി സ്വീകരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam