ന്യൂഡല്‍ഹി: പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പായി കേരളം സമര്‍പ്പിച്ച ശുപാര്‍ശയിന്മേല്‍ വ്യക്തത തേടി കേന്ദ്രം. 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്ററിലേക്ക് കേരളത്തിലെ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം പരിമിതപ്പെടുത്തണമെന്നാണ് കേരളം സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഉള്ളത്. ഇതിലെ ചില നിര്‍ദേശങ്ങളിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തത തേടിയത്.
കഴിഞ്ഞ ഡിസംബര്‍ 23 ന് അയച്ച വിശദീകരണക്കത്തിന് കേരള സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസിനെ ലോക്സഭയില്‍ മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു. ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുതുക്കി വരികയാണ്. അന്തിമ വിജ്ഞാപനത്തിലേക്ക് ഏത് നിമിഷവും കടക്കാമെന്നിരിക്കെ, കേന്ദ്രം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരളം മറുപടി നല്‍കാന്‍ വൈകുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പ്രതികരിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കിയാല്‍ മലയോരമേഖലയില്‍ ഉള്ളവര്‍ പ്രതിസന്ധിയിലാകും. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി വിജ്ഞാപനം ചെയ്യാനാവശ്യപ്പെട്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര മേഖലയില്‍ വന്‍പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്നാണ് ജനവാസമേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്