'ഉഷ സ്‌കൂള്‍ അഞ്ച് ഏക്കര്‍ നല്‍കി'; കേരളത്തിലെ എയിംസ് കിനാലൂരില്‍ വേണമെന്ന് പി.ടി ഉഷ രാജ്യസഭയില്‍

FEBRUARY 4, 2025, 8:54 AM

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ തന്റെ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ നിന്ന് ഭൂമി വിട്ടുനല്‍കിയതായി പി ടി ഉഷ എംപി രാജ്യസഭയില്‍. കേരള സര്‍ക്കാര്‍ നിര്‍ദിഷ്ട പദ്ധതിക്കായി സര്‍ക്കാര്‍ 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തന്റെ സ്ഥാപനത്തില്‍ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയിരുന്നുവെന്നും ഉഷ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

മാത്രമല്ല കിനാലൂരിലെ കാലാവസ്ഥ എയിംസിന് അനുയോജ്യമാണെന്നും ഉഷ ചൂണ്ടിക്കാട്ടി. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ലക്ഷ്യമിടുന്നത് എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ പ്രാപ്യമാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും പി.ടി ഉഷ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

എയിംസിനായി 200 ഏക്കര്‍ ഭൂമിയാണ് കിനാലൂരില്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ വ്യവസായ വികസന വകുപ്പിന് കീഴിലുള്ള 150 ഏക്കര്‍ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതും ഉണ്ട്. ഇതില്‍ 40.68 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ ജൂണില്‍ ഇറങ്ങിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam