ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കെജ്രിവാളിന്റെ പേരില്‍ കേസെടുത്ത് ഹരിയാന പൊലീസ്. ഹരിയാന സര്‍ക്കാര്‍ യമുനയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ ഹരിയാന പോലീസ് കേസെടുത്തത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഷഹാബാദ് സ്വദേശിയായ ജഗ്മോഹന്‍ മഞ്ചന്ദയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയിലെ മറ്റ് ചില അംഗങ്ങളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്