ചെന്നൈ: കശാപ്പിനായുള്ള കന്നുകാലികളെ കണ്ടെയ്‌നറുകളില്‍ കൊണ്ടുപോകുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി.
കണ്ടെയ്‌നറുകളില്‍ കാലികളെ കുത്തി നിറയ്ക്കരുത്. അവയ്ക്ക് കിടക്കാന്‍ മതിയായ സ്ഥലം ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി.കന്നുകാലികളെ കയറ്റുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കണം. ഇവയുടെ പരിശോധന നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. യാത്രയില്‍ ഉടനീളം ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണം.
കന്നുകാലികള്‍ ഉണര്‍ന്നിരിക്കാന്‍ അവരുടെ കണ്ണില്‍ മുളക് തേയ്ക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത് വളരെ ക്രൂരമാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
കേരളത്തിലേക്ക് കണ്ടെയ്‌റനുകളില്‍ കാളകളെ കുത്തിനിറച്ചുകൊണ്ടുപോയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍ കന്നുകാലികളെ ഇത്തരത്തില്‍ കുത്തി നിറച്ചുകൊണ്ട് വരുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്