ഡൽഹി: സ്തനാർബുദം, അലർജി, പ്രമേഹം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ചു കേന്ദ്ര സർക്കാർ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
അതേസമയം സർക്കാർ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വിൽപ്പന വിലയിൽ ജിഎസ്‍ടി കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് അനുമതിയുണ്ട്. സ്തനാർബുദത്തിനും ആമാശയ അർബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Trastuzumab എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 രൂപയായാണ് എൻപിപിഎ നിശ്ചയിച്ചിരിക്കുന്നത്. റിലയൻസ് ലൈഫ് സയൻസസാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. വയറ്റിലെ അൾസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്ലാരിത്രോമൈസിൻ, എസോമെപ്രസോൾ, അമോക്സിസിലിൻ എന്നിവ അടങ്ങിയ ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കോമ്പിനേഷൻ മരുന്നിന്റെ വില ഒരു ടാബ്ലറ്റിന് 162.5 രൂപയായി നിശ്ചയിച്ചു.
ചില ഗുരുതര അണുബാധകൾക്കെതിരെ ഉപയോഗിക്കുന്ന സെഫ്‌ട്രിയാക്സോൺ, ഡൈസോഡിയം എഡെറ്റേറ്റ്, സൾബാക്ടം പൗഡർ എന്നിവ അടങ്ങിയ മരുന്നിന്റെ വില ഒരു വയലിന് 626 രൂപയായി നിശ്ചയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയ 25 പ്രമേഹ മരുന്നുകളുടെയും എംപാഗ്ലിഫ്ലോസിൻ അടങ്ങിയ നിരവധി പ്രമേഹ മരുന്ന് കോമ്പിനേഷനുകളുടെയും ചില്ലറ വിൽപ്പന വിലയും എൻപിപിഎ നിശ്ചയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്