'ഗാന്ധിയ്‌ക്കേറ്റ ആ രണ്ട് ബുള്ളറ്റുകള്‍ക്ക് പിന്നില്‍ നെഹ്‌റു': വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംഎല്‍എ

JANUARY 20, 2025, 7:02 PM

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. നെഹ്‌റുവിന് ഗാന്ധി വധത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബിജാപുര്‍ എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞത്. മൂന്ന് വെടിയുണ്ടകളേറ്റാണ് ഗാന്ധി മരിച്ചത്. ഇതില്‍ ഒരു വെടിയുണ്ട മാത്രമാണ് ഗോഡ്‌സേയുടെ തോക്കില്‍ നിന്ന് വന്നത്. ബാക്കി രണ്ടെണ്ണം വന്നത് എവിടെ നിന്ന് എന്നത് ദുരൂഹമാണ്. അതിനാല്‍ ഗാന്ധിവധം നെഹ്‌റു ആസൂത്രണം ചെയ്തതെന്ന് കരുതാമെന്നുമായിരുന്നു യത്‌നാലിന്റെ കണ്ടെത്തല്‍.

ഒരു ഏകാധിപതിയാകാന്‍ ആഗ്രഹിച്ചതുകൊണ്ടാകാം നെഹ്‌റു കൊലപാതകം ആസൂത്രണം ചെയ്തത്. ഗോഡ്‌സേയുടെ വെടിയേറ്റല്ല ഗാന്ധി അന്ത്യശ്വാസം വലിച്ചത്. അന്ന്, കോടതിയിലും ബാക്കിയുള്ള രണ്ട് വെടിയുണ്ടകള്‍ ആരാണ് ഉതിര്‍ത്തതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഗോഡ്‌സെ ഒരു വെടിയുണ്ട ഉതിര്‍ത്തു. ബാക്കി രണ്ടെണ്ണം മറ്റുള്ളവരും. നെഹ്‌റുവാണ് ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നാണ് ഇതിനര്‍ഥമെന്നുമാണ് എം.എല്‍.എയുടെ ആരോപണം.

ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും യത്‌നാല്‍ പറഞ്ഞു. ബെലഗാവില്‍ നടക്കുന്നത് വ്യാജ ഗാന്ധിമാരുടെ കണ്‍വെന്‍ഷനാണ്. ഗാന്ധി തത്വങ്ങള്‍ പാലിക്കുന്നതിന് പകരം വെറും നാടക കമ്പനിയാണ് കോണ്‍ഗ്രസുകാര്‍ നടത്തുന്നത്. ബി.ആര്‍ അംബേദ്കറെ അപമാനിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും യത്‌നാല്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam