മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിലേക്ക്? 

JANUARY 24, 2025, 11:24 PM

ബെംഗളൂരു: മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്നു സിദ്ധരാമയ്യ സൂചന നൽകിയെന്ന് റിപ്പോർട്ടുകൾ.   ഈ വർഷം അവസാനത്തോടെ ഡി.കെ. ശിവകുമാറിനു മുഖ്യമന്ത്രി ലഭിച്ചേക്കുമെന്നാണ് സൂചനകൾ. 

 രണ്ടരവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന കോൺഗ്രസ് ഹൈക്കമാന്റ് നിർദേശം സിദ്ധരാമയ്യ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് ഡി കെ ശിവകുമാറിന് അധികാരത്തിലേക്ക് വഴിതുറന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിനു ലഭിച്ചേക്കും . 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്. 

vachakam
vachakam
vachakam

 നേരത്തേ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അധികാരക്കൈമാറ്റം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു. അതു വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാർ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam