കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തില്‍  ലീഗിന് കടുത്ത അതൃപ്തി

JANUARY 23, 2025, 2:53 AM

 മലപ്പുറം: കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി.

യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയോടെ  കേന്ദ്ര നേതാക്കളെ  ഇക്കാര്യം   നേരിട്ട് നേതാക്കളെ കണ്ട് പരാതി അറിയിക്കാനാണ് ലീഗ് നീക്കം. ഇതിലൂടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാമെന്ന് ലീഗ് കരുതുന്നു. 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടയില്‍ തര്‍ക്കം രൂക്ഷമെന്നാണ് വിലയിരുത്തല്‍.  വിഡി സതീശനും കെ സുധാകരനും സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.

vachakam
vachakam
vachakam

ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്നാണ് വിവരം. ഐക്യസന്ദേശം നല്‍കാനായി കെപിസിസിയില്‍ നടത്താന്‍ എഐസിസി നിര്‍ദേശിച്ച സംയുക്തവാര്‍ത്താ സമ്മേളനം നടന്നിരുന്നില്ല.

കോണ്‍ഗ്രസ് നേക്കള്‍ക്കിടയിലെ ഭിന്നതയില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. കേരളത്തിന്റെ ചുമതല എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിന് പുറമെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയെ കണ്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam