കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്ന് പി.കെ ദിവാകരനെ ഒഴിവാക്കിയതില്‍ സിപിഎമ്മില്‍ പരസ്യപ്രതിഷേധം. വടകര മണിയൂരില്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. 50 ഓളം പ്രവര്‍ത്തകരാണ് നേതൃത്വത്തിനെതിരെ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്.
വടകരയിലെ ജനകീയ മുഖമായ ദിവാകരനെ ഒഴിവാക്കിയതാണ് അണികളെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി.കെ ദിവാകരന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്