പട്‌ന: മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുകയാണെന്ന് ജനതാദള്‍ (യുണൈറ്റഡ്) വ്യക്തമാക്കി. പിന്തുണ പിന്‍വലിച്ചെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി അറിയിച്ചു. കേന്ദ്ര നേതൃത്വവുമായി ആലോചിക്കാതെ പിന്തുണ പിന്‍വലിച്ച് കത്തെഴുതിയതിന് മണിപ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് ക്ഷേത്രിമയൂം ബിരേന്‍ സിങ്ങിനെ പാര്‍ട്ടി പുറത്താക്കി. അച്ചടക്കമില്ലായ്മയാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള കാരണമെന്ന് ജെഡിയു ചൂണ്ടിക്കാണിക്കുകയും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ബിജെപിയുമായുള്ള സഖ്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു.
'പാര്‍ട്ടിയുടെ മണിപ്പൂര്‍ യൂണിറ്റ് പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കി. ഞങ്ങള്‍ എന്‍ഡിഎയെ പിന്തുണക്കുന്നു, മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാരിനുള്ള ഞങ്ങളുടെ പിന്തുണ ഭാവിയിലും തുടരും,''പ്രസാദ് പറഞ്ഞു.
ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും പാര്‍ട്ടിയുടെ ഏക എംഎല്‍എ എംഡി അബ്ദുള്‍ നസീര്‍ പ്രതിപക്ഷ ബഞ്ചില്‍ ഇരിക്കുമെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രമയൂം ബിരേന്‍ സിംഗ് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്