എഎപി സര്‍ക്കാര്‍ റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും അനധികൃതമായി താമസിപ്പിച്ചിരിക്കുകയാണെന്ന് യോഗി

JANUARY 28, 2025, 6:13 AM

ന്യൂഡെല്‍ഹി: ഡെല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ ദക്ഷിണ ഡല്‍ഹിയിലെ ഓഖ്ലയില്‍ ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. 

'ബംഗ്ലാദേശി, റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ ഓഖ്ലയില്‍ പാര്‍പ്പിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടി പാപം ചെയ്തു,'' ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ നടന്ന റാലിയില്‍ ആദിത്യനാഥ് ഋഷമവള;റ; റിപ്പോര്‍ട്ട് ചെയ്തു.

ഡെല്‍ഹിയില്‍ അടിസ്ഥാന സൗകര്യങ്ങളും ജനങ്ങള്‍ക്കുള്ള സംവിധാനങ്ങളും തകര്‍ന്നെന്നും നഗരത്തില്‍ നിന്നുള്ള ആളുകള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കായി ഉത്തര്‍പ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും സ്ഥിരതാമസമാക്കുകയാണെന്നും ആദിത്യനാഥ് ആരോപിച്ചു.

vachakam
vachakam
vachakam

യമുനയിലെ മലിനീകരണത്തിനും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വിമര്‍ശിച്ചു. ''ഞാന്‍ ഇന്ന് ഗാസിയാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍, ഒരു കാലത്ത് ഞങ്ങളുടെ എല്ലാവരുടെയും വിശ്വാസത്തിന്റെ പ്രതീകമായിരുന്ന യമുനാജി, അവിടെ നിന്ന് ഒരു ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു, അത് അഴുക്കുചാലിന്റെ ഗന്ധമായിരുന്നു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പാപങ്ങള്‍ സഹിച്ച ജനങ്ങള്‍ ഉടന്‍ തന്നെ അവരുടെ പാപങ്ങളില്‍ നിന്ന് മോചനം നേടും...ഇതില്‍ നിന്ന് മോചനം നേടാന്‍ ഇനി ഒരു വഴിയേ ഉള്ളൂ, ഡെല്‍ഹിയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണം,'' ആദിത്യനാഥ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam