യമുനാജലത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നെന്ന കെജ്രിവാളിന്റെ ആരോപണം രാജ്യത്തിന് അപമാനമെന്ന് മോദി

JANUARY 29, 2025, 5:34 AM

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനത്തെ ജലവിതരണം തടസ്സപ്പെടുത്താന്‍ ഹരിയാന യമുനാ നദിയില്‍ വിഷം കലര്‍ത്തിയെന്ന എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് മോദി കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് എഎപി ഇത്തരം പ്രചാരണം നടത്തുന്നതെന്ന് ഡെല്‍ഹിയിലെ കര്‍ത്താര്‍ നഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ആളുകളെ കബളിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനോട് എഎപി നേതാക്കളെ അദ്ദേഹം ഉപമിച്ചു.

'ഡെല്‍ഹിയിലെ ഒരു മുന്‍ മുഖ്യമന്ത്രി ഹരിയാനയിലെ ജനങ്ങള്‍ക്ക് നേരെ വെറുപ്പുളവാക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചു. തോല്‍ക്കുമെന്ന ഭയത്താല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള ആളുകള്‍ വലയുകയാണ്. ഹരിയാനയിലെ ജനങ്ങള്‍ ഡെല്‍ഹിയിലുള്ളവരില്‍ നിന്ന് വ്യത്യസ്തരാണോ? ഹരിയാനക്കാരുടെ ബന്ധുക്കള്‍ ഡെല്‍ഹിയില്‍ താമസിക്കുന്നില്ലേ? ഡെല്‍ഹിയില്‍ താമസിക്കുന്ന സ്വന്തക്കാര്‍ക്ക് ഹരിയാനയിലെ ജനങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കൊടുക്കുമോ? മോദി ചോദിച്ചു.

'ഇത് ഹരിയാനയ്ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കാകെ അപമാനമാണ്. നമ്മുടെ മൂല്യങ്ങളോടുള്ള അവഹേളനമാണ്, നമ്മുടെ സ്വഭാവത്തിന് അപമാനമാണ്. വെള്ളം നല്‍കുന്നത് നല്ല പ്രവൃത്തിയായി കണക്കാക്കുന്ന രാജ്യമാണിത്. ഇത്തവണ ഇവരെ ഡെല്‍ഹി ഒരു പാഠം പഠിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ പറയുന്നവര്‍ യമുനയില്‍ മുങ്ങിപ്പോകും,' മോദി പറഞ്ഞു.

vachakam
vachakam
vachakam

ഹരിയാനയില്‍ നിന്ന വരുന്ന യമുന ജലം താനടക്കം ഡല്‍ഹിയില്‍ താമസിക്കുന്ന എല്ലാവരും ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജഡ്ജിമാരും നയതന്ത്രജ്ഞരും ദരിദ്രരും യമുന ജലം കുടിക്കുന്നു, മോദിയെ കൊല്ലാന്‍ ഹരിയാന വിഷം നല്‍കുമെന്ന് എങ്ങനെ കരുതുമെന്നും അദ്ദേഹം ചോദിച്ചു.

ദേശീയ തലസ്ഥാനത്തെ ജലവിതരണം തടസ്സപ്പെടുത്താന്‍ ഹരിയാന യമുനയിലെ ജലത്തില്‍ വിഷം കലര്‍ത്തുകയാണെന്ന കെജ്രിവാളിന്റെ അവകാശവാദത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രി 8 മണിക്കകം പ്രതികരണം അറിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam