ന്യൂഡല്‍ഹി: സൈനിക ഉപകരണങ്ങളുടെ നിര്‍മാണത്തിനും വികസനത്തിനും കൈകോര്‍ക്കാന്‍ പദ്ധതിയിട്ട് ഇന്ത്യയും ജപ്പാനും. ചൈനയുടെ സൈനിക ശക്തിയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി.
ലാവോസിന്റെ തലസ്ഥാനനഗരമായ വിയന്റിയാനില്‍ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ജാപ്പനീസ് കൗണ്‍സിലര്‍ ജനറല്‍ നകതാനിയും തമ്മില്‍ നടന്ന യോഗത്തിലാണ് ഉടമ്പടി ചര്‍ച്ച ചെയ്തത്. സൈനിക ഹാര്‍ഡ്വേറുകളുടെ കോ-പ്രൊഡക്ഷന്‍, കോ-ഡിവലപ്‌മെന്റ് എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്