റൂമുകളും ഹെലികോപ്റ്ററുകളും സജ്ജം; മഹാരാഷ്ട്രയില്‍ തയ്യാറെടുത്ത് മുന്നണികള്‍

NOVEMBER 23, 2024, 8:50 AM

മുംബൈ: എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിജയിക്കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി. അതേസമയം എക്സിറ്റ് പോള്‍ അനുകൂലമായിട്ടും ബിജെപി മുന്നണിയായ മഹായുതി എംഎല്‍എമാരെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍വരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളാണ് മുന്നണികള്‍ പയറ്റുന്നത്. എല്ലാ പാര്‍ട്ടികളും ജാഗ്രതയിലാണ്.

ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നകാര്യത്തില്‍ ഇരുമുന്നണികളിലും ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. മഹായുതിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിലവിലെ വിവരങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഏകനാഥ് ഷിന്ദെ അവകാശവാദമുന്നയിച്ചാല്‍ പ്രതിസന്ധിയിലാകും മഹായുതി. ഫലമറിഞ്ഞാലുടന്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു.

ഡി.കെ ശിവകുമാറിനാണ് എംഎല്‍എമാരെ ഒന്നിച്ച് നിര്‍ത്താനുള്ള ചുമതല. കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലെ ബംഗളൂരു, തെലങ്കാന എന്നിവിടങ്ങളിലാണ് മഹാവികാസ് അഘാഡി എംഎല്‍എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam