ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി ആഴത്തില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളോടും പ്രവര്‍ത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്.
ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കര്‍ തുടങ്ങിയവരുടെ യഥാര്‍ഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് തുടരുമെന്നും ഖാര്‍ഗെ എക്സില്‍ കുറിച്ചു.
ഒപ്പം പ്രിയങ്കാ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാര്‍ഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി പാര്‍ലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്