'മഹാരാഷ്ട്രയിലേത് അപ്രതീക്ഷിതം'; തോല്‍വിയുടെ കാരണം വിശദമായി വിശകലനം ചെയ്യും: രാഹുല്‍ ഗാന്ധി

NOVEMBER 24, 2024, 2:36 AM

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഫലം വിശദമായി വിശകലനം ചെയ്യുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

അതേസമയം ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണിക്ക് മികച്ച വിജയം നല്‍കിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാനത്ത് മുന്നണിയുടെ വിജയം ഭരണഘടനയോടൊപ്പം വെള്ളവും വനവും ഭൂമിയും സംരക്ഷിച്ചതിന്റെ വിജയം കൂടിയാണെന്നും രാഹുല്‍ പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചതിന് വയനാട് ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. വയനാട്ടിലെ തന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam