മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ആണ് ബാക്കി. എന്നാൽ ഫലം പുറത്ത് വരുന്നതിന് മുൻപ് എന്‍സിപി നേതാവ് അജിത് പവാറിനെ ഭാവി മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പുറത്ത്.
നിലവില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് അജിത് പവാര്‍. എന്‍സിപി നേതാവ് ശരദ് പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും അജിത് പവാര്‍ മഹാരാഷ്ട്രയിലെ കിങ് മേക്കറാകുമെന്ന് എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവ് അമോല്‍ മിത്കാരി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്