ബാംഗ്ലൂർ: കർണാടകയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. കൈക്കൂലി പരാതിയുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒരേസമയം ലോകായുക്ത റെയ്ഡ് നടത്തി.
രേഖകളില്ലാത്ത സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, കണ്ണടകൾ എന്നിവ പിടിച്ചെടുത്തു. ബെംഗളൂരു, മംഗളൂരു, ചിക്കബെല്ലാപുര, ദാവൻഗെരെ, മാണ്ഡ്യ ജില്ലകളിലെ 25 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
അതേസമയം, ഇതിന് മുൻപ് അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴുജില്ലയിലായി 55 ഇടങ്ങളിൽ ലോകായുക്ത റെയ്‌ഡ് നടത്തിയിരുന്നു. 12 ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്‌ഡ് നടന്നിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്