അമേരിക്കന്‍ കോടതിയില്‍ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞതായി റിപ്പോർട്ട്. വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 2.60 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരികളിലുണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ഏതാണ്ട് 20 ശതമാനം നഷ്ടമാണ് അദാനി ഓഹരികളില്‍ രേഖപ്പെടുത്തിയത്. മുന്‍നിര കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി മൂല്യത്തില്‍ 20% എന്ന കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി. അദാനി ഗ്രീന്‍ എനര്‍ജി 19.17%, അദാനി ടോട്ടല്‍ ഗ്യാസ് 18.14%, അദാനി പവര്‍ 17.79%, അദാനി പോര്‍ട്ട്സ് 15% എന്നിങ്ങനെയാണ് നഷ്ടം നേരിട്ടത്. അംബുജ സിമന്‍റ്സ് 14.99% ,എസിസി സിമന്‍റ്സ് ഓഹരികള്‍ 14.54%, എന്‍ഡിടിവി ഓഹരികള്‍ 14.37%, അദാനി വില്‍മര്‍ 10% എന്നിങ്ങനെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
എന്നാൽ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദത്തിന് ശേഷം അദാനി ഓഹരികളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഓഹരികള്‍ ഇടിഞ്ഞതോടെ അദാനിയുടെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് 80,000 കോടി രൂപയുടെ കുറവുണ്ടായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്