ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധനവ്. 2023
നവംബറില്‍ 3.44 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. എന്നാല്‍ ഈ
വര്‍ഷം നവംബറില്‍ ഇറക്കുമതി റെക്കോര്‍ഡ് നിരക്കായ 14.86 ബില്യണ്‍
ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനവാണ് സ്വര്‍ണ
ഇറക്കുമതിയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്. വാണിജ്യ മന്ത്രാലയം
പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഉത്സവം,
വിവാഹ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്വര്‍ണ ഇറക്കുമതിയില്‍
വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ
32.93 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍
കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 49 ശതമാനം ഉയര്‍ന്ന് 49 ബില്യണ്‍ ഡോളറായി
എന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.
ഏകദേശം 25 ശതമാനം ശരാശരി
വാര്‍ഷിക വരുമാനമുള്ള സ്വര്‍ണം നവംബര്‍ വരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന
ആസ്തികളില്‍ ഒന്നാണ്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍
സ്വര്‍ണത്തില്‍ ശക്തമായ വിശ്വാസം രേഖപ്പെടുത്തു എന്നാണ് ഉയര്‍ന്ന ഇറക്കുമതി
നിരക്ക് സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്