ശതകോടീശ്വരന്മാരുടെ കുതിപ്പില്‍ ഇന്ത്യ; പത്ത് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനവ് 

DECEMBER 8, 2024, 9:46 PM

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് മൂന്നിരട്ടിയായി. യുബിഎസ് റിപ്പോർട്ട് പ്രകാരം അവരുടെ ആസ്തി 905.6 ബില്യൺ ഡോളറാണ്. ശതകോടീശ്വരന്മാരുടെ സമ്പത്തിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്.

2023ലെ 637.1 ബില്യൺ ഡോളറിൽ നിന്ന് 42 ശതമാനം വർധനവാണിത്. ഇത് ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്ന് യുബിഎസ് ബില്യണയർ റിപ്പോർട്ട് പറയുന്നു. കുടുംബ ബിസിനസുകളുടെ ഉയർച്ചയും ഇന്ത്യയുടെ അതിവേഗ വളർച്ചയുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി. 123 ശതമാനം വർധനവാണിത്. ഫാർമ, എഡ്യൂടെക്, ഫിൻടെക് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളാണ് ഇതിന് കാരണമെന്ന് യുബിഎസ് റിപ്പോർട്ട് പറയുന്നു.

vachakam
vachakam
vachakam

ലോകത്തൊട്ടാകെയുള്ള ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ 17 ശതമാനമാണ് വര്‍ധനവുണ്ടായത്. എണ്ണമാകട്ടെ 2,544ല്‍നിന്ന് 2,682ലെത്തുകയും ചെയ്തു. ആസ്തി 12 ലക്ഷം കോടി ഡോളറില്‍നിന്ന് 14 ലക്ഷം കോടി ഡോളറായി.

യുഎസിലെ ശതകോടീശ്വരന്മാരുടെ എണ്ണം 751ൽ നിന്ന് 835 ആയി ഉയർന്നു.അവരുടെ ആകെ സമ്പത്ത് 4.06 ട്രില്യണിൽ നിന്ന് 5.8 ട്രില്യൺ ഡോളറായി ഉയർന്നു. ചൈനയാകട്ടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

ശതകോടീശ്വരന്മാരുടെ എണ്ണം 520 ൽ നിന്ന് 427 ആയി കുറഞ്ഞു. സമ്പത്ത് 1.8 ട്രില്യൺ ഡോളറിൽ നിന്ന് 1.4 ട്രില്യൺ ഡോളറായി കുറഞ്ഞു. 2021ൽ യുബിഎസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൈനയിൽ 626 ശതകോടീശ്വരന്മാരാണുള്ളത്.

vachakam
vachakam
vachakam

റിയൽ എസ്റ്റേറ്റ് വിപണികളിലെ നഷ്ടവും ചില സമ്പന്ന വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ആസ്തികൾ കുറയാൻ കാരണമെന്ന് യുബിഎസ് വെൽത്ത് മാനേജ്‌മെൻ്റിലെ സ്ട്രാറ്റജിക് ക്ലയൻ്റ്‌സ് മേധാവി ബെഞ്ചമിൻ കവല്ലി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam