ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ ചില യൂണിറ്റുകൾ തിരിച്ചുവിളിച്ചു. മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാൻ കാറുകളിലെ ഇസിയു സോഫ്‌റ്റ്‌വെയർ തകരാറുകൾ കാരണമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള മൊത്തം 386 യൂണിറ്റുകളാണ് ഇപ്പോള്‍ തിരിച്ചുവിളിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ കാറുകളുടെ ഇസിയു സോഫ്റ്റ്വെയറില്‍ ഉള്ള പിഴവുകള്‍ മൂലം എക്സ്ഹോസ്റ്റ് താപനില വര്‍ദ്ധിക്കുകയും അപകടസാധ്യത കൂടുകയും ചെയ്യും.
ഇതുകൂടാതെ, എഞ്ചിന്‍ വയറിംഗ് ഹാര്‍നെസ്, കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ തുടങ്ങിയ ഘടകങ്ങളും കേടായേക്കാം. ഇത് തീപിടുത്തത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം അവ ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഉടമകളെ കോള്‍, മെസേജ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ബന്ധപ്പെടാം.
വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ഘടകങ്ങള്‍ മാറ്റിസ്ഥാപിക്കാനോ വേണ്ടിവരുന്ന ചെലവുകള്‍ കമ്പനി വഹിക്കും. ഇതിനായി ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്