ന്യൂഡെല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.4 ശതമാനമായി കുത്തനെ ഇടിഞ്ഞു. 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ജിഡിപി വളര്‍ച്ചാ നിരക്ക് എത്തിയിരിക്കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ 6.7 ശതമാനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 8.1 ശതമാനത്തില്‍ നിന്നും കുത്തനെയുള്ള ഇടിവാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്.
മേഖലകളിലുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനം അളക്കുന്ന ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 5.6% വര്‍ദ്ധിച്ചു. ജിവിഎ 6.5% എത്തുമെന്നാണ് അനുമാനിക്കപ്പെട്ടിരുന്നത്. മുന്‍ വര്‍ഷത്തെ 7.7% വളര്‍ച്ചാ നിരക്കിനെയും കഴിഞ്ഞ പാദത്തിലെ 6.8% വളര്‍ച്ചയില്‍ നിന്നും ഇത് ശ്രദ്ധേയമായ മാന്ദ്യമാണ്.
ഈ പാദത്തിലെ മേഖലകള്‍ തിരിച്ചുള്ള പ്രകടനം സമ്മിശ്ര ചിത്രമാണ് നല്‍കുന്നത്. മുന്‍ പാദത്തിലെ 2 ശതമാനത്തില്‍ നിന്നും മുന്‍ വര്‍ഷത്തെ 1.7 ശതമാനത്തില്‍ നിന്നും കരകയറിയ കാര്‍ഷിക വളര്‍ച്ച 3.5% ല്‍ എത്തി. എന്നിരുന്നാലും, ഖനന മേഖല -0.1% ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 14.3 ശതമാനവും മുന്‍ പാദത്തിലെ 7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദന വളര്‍ച്ച 2.2 ശതമാനമായി കുറഞ്ഞു. വൈദ്യുതി മേഖലയിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ 10.5 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറഞ്ഞു.
സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന ചാലകമായ നിര്‍മ്മാണം 7.7% വളര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് 13.6% വളര്‍ച്ചാ നിരക്കായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്