ജാപ്പനീസ് വാഹന ബ്രാൻഡുകളായ നിസാൻ മോട്ടോർ കമ്പനിയും ഹോണ്ട മോട്ടോർ കമ്പനിയും ലയിക്കാനൊരുങ്ങുന്നതായി സൂചന. ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം.
ഇലക്ട്രിക് വാഹന മേഖലയിൽ ഇപ്പോഴുള്ള ശക്തമായ മത്സരം നേരിടാൻ തങ്ങളുടെ ഒത്തുചേരൽ സഹായിക്കുമെന്നാണ് ഈ വമ്പന്മാരുടെ കണക്ക്കൂട്ടൽ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം ലയനം നടക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് നിസാൻ്റെ ഓഹരി വില 24 ശതമാനം വർദ്ധിച്ചു. ഒരു ദിവസത്തിന് ശേഷം കമ്പനിക്ക് ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്