ഫിലാഡൽഫിയ: അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ശക്തവുമായ അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (മാപ്പ്) അതിന്റെ 2025ലെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2022ൽ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇത്തവണ നോമിനേഷൻ പ്രക്രിയയിലൂടെ ഒഴിവുവന്ന എല്ലാ സ്ഥാനങ്ങളുടെയും അപേക്ഷകൾ സ്വീകരിച്ചു.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നവംബർ 9ന് ശനിയാഴ്ചയ്ക്ക് ശേഷം, നവംബർ 17ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇലക്ഷൻ കമ്മീഷണേഴ്‌സ് വിജയികളെ മാപ്പിന്റെ ഓഫീസിൽ വെച്ചു പ്രഖ്യാപിച്ചു.
എതിരില്ലാതെ ആണ് എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകിയത് തോമസ് ചാണ്ടി, അലക്‌സ് അലക്‌സാണ്ടർ, ജോൺ സാമുവൽ എന്നീ ഇലക്ഷൻ കമ്മീഷണർമാരാണ്.
2025ലെ മാപ്പിന്റെ പുതിയ ഭാരവാഹികൾ: പ്രസിഡന്റ് - ബെൻസൺ വർഗീസ് പണിക്കർ, വൈസ് പ്രസിഡന്റ് - കൊച്ചുമോൻ വയലത്ത്, ജനറൽ സെക്രട്ടറി - ലിജോ പി. ജോർജ്, സെക്രട്ടറി - എൽദോ വർഗീസ്, ട്രഷറർ - ജോസഫ് കുരുവിള (സാജൻ), അക്കൗണ്ടന്റ് - ജെയിംസ് പീറ്റർ
BOT അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ: മെമ്പർ - അനു സ്‌കറിയ, ബിനു ജോസഫ്, ശാലു പുന്നൂസ്, തോമസ് ചാണ്ടി
ചെയർ പേഴ്‌സൺസായി തിരഞ്ഞെടുക്കപ്പെട്ടവർ: 1. ആർട്‌സ് - അഷിത ശ്രീജിത്ത്, സ്‌പോർട്‌സ് - സന്തോഷ് ഫിലിപ്പ്, യൂത്ത് - സജി വർഗീസ്, പബ്ലിസിറ്റി ആന്റ് പബ്ലിക്കേഷൻസ് - റോജേഷ് സാം സാമുവൽ, എഡ്യൂക്കേഷൻ ആന്റ് ഐ.ടി - ഫെയ്ത് മരിയ എൽദോ, മാപ്പ് ഐ.സി.സി - ഫിലിപ്പ് ജോൺ, ചാരിറ്റി ആന്റ് കമ്മ്യൂണിറ്റി - ലിബിൻ പുന്നശ്ശേരി, ലൈബ്രറി - ജോൺസൻ മാത്യു, ഫണ്ട് റേസിംഗ് - ജോൺമുവേൽ, മെമ്പർഷിപ്പ് - അലക്‌സ് അലക്‌സാണ്ടർ, വുമൺസ് ഫോറം - ദീപ് തോമസ്
കമ്മിറ്റി മെമ്പേഴ്‌സ്: ഏലിയാസ് പോൾ, ദീപു ചെറിയാൻ, ജോർജ് എം. കുഞ്ഞാണ്ടി, ജോർജ് മാത്യു, ലിസി തോമസ്, മാത്യു ജോർജ്, രാജു ശങ്കരത്തിൽ, റോയ് വർഗീസ്, സാബു സ്‌കറിയ, ഷാജി സാമുവൽ, സോബി ഇട്ടി, സോയ നായർ, സ്റ്റാൻലി ജോൺ, തോമസ്‌കുട്ടി വർഗീസ്, വിൻസെന്റ് ഇമ്മാനുവൽ, ശ്രീജിത്ത് കോമത്ത്
പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും അധികാര കൈമാറ്റവും പുതിയ വർഷം ആരംഭത്തിൽത്തന്നെ ഉണ്ടാവുമെന്ന് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, നിയുകത പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ എന്നിവർ വ്യക്തമാക്കി.
റോജീഷ് സാം സാമുവൽ, മാപ്പ് പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്