ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച ഫോം തുടർന്ന് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് തോൽപ്പിച്ചത്. പരാജയത്തോടെ വില്ല ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോൾ ന്യൂകാസ്റ്റിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പരാജയം പരിശീലകൻ ഉനയ് എമറെക്ക് മേൽ സമ്മർദ്ദവും ശക്തമാക്കും. രണ്ടാം മിനിറ്റിൽ ആന്റണി ഗോർഡൻ നേടിയ ഗോളിൽ ന്യൂകാസ്റ്റിൽ മുന്നിലെത്തി.
32-ാമത്തെ മിനിറ്റിൽ ജോൺ ഡുറാനിന് ചുവപ്പ് കാർഡ് കണ്ടത് വില്ലക്ക് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിൽ കഴിഞ്ഞ കളിയിൽ ഹാട്രിക് നേടിയ അലക്‌സാണ്ടർ ഇസാക് ന്യൂകാസ്റ്റിലിന് രണ്ടാം ഗോളും നേടി കൊടുത്തു. ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ ജോലിന്റൺ ആണ് അവരുടെ ജയം പൂർത്തിയാക്കിയത്.
മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് സൗതാപ്ടണിനെ ജെറോഡ് ബോവന്റെ ഏക ഗോളിൽ തോൽപ്പിച്ചപ്പോൾ ബോർൺമൗത്, ക്രിസ്റ്റൽ പാലസ് ടീമുകൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്