ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഓഫ് സ്പിന്നർ ആർ. അശ്വിന് പകരം മുംബയ്‌യുടെ തനുഷ് കോട്യാനെയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുന്ന മുംബയ് ടീം അംഗമായിരുന്ന തനുഷ് ഇന്ന് ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും.
ഓഫ് സ്പിന്നറായ തനുഷ്, അശ്വിനെപ്പോലെ ബാറ്റ് കൊണ്ടും തിളങ്ങാൻ കഴിവുള്ള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 വിക്കറ്റുകളും രണ്ടു സെഞ്ചറികളും 13 അർദ്ധ സെഞ്ചറികളും 26 വയസുകാരനായ തനുഷ് നേടിയിട്ടുണ്ട്.
പൂർണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാൽ പേസർ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനിടെ ഷമിയുടെ കാലിന് വീണ്ടും പരിക്കേറ്റതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്