തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസിൽ വിജിലൻസിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നു.
കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പിയാണ് അന്വേഷണം നടത്തിയത്.
എഡിഎം നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിൻറെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന് പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പ്രശാന്തിൻറെ ചില മൊഴികൾ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്വർണം പണയം വെച്ചത് മുതൽ എഡിഎമ്മിൻറെ ക്വാർട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളിൽ തെളിവുകളുണ്ട്.
എന്നാൽ ക്വാർട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. ഒക്ടോബർ അഞ്ചിന് സ്വർണം പണയം വെച്ചതിൻറെ രസീത് പ്രശാന്ത് കൈമാറിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്