ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു

DECEMBER 25, 2024, 5:10 AM

2025 ചാമ്പ്യൻസ് ട്രോഫിയില്‍ ടീമുകളുടെ മുഴുവൻ മത്സരക്രമവും പുറത്തുവന്നു. ഇന്ത്യയുടെ എല്ലാ ലീഗ് മത്സരവും ദുബായില്‍ നടക്കുമെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) അറിയിച്ചു. 

യോഗ്യത നേടിയാല്‍ ഇന്ത്യ സെമിഫൈനലും ഫൈനലും ഉള്‍പ്പെടെ എല്ലാ മത്സരങ്ങളും ദുബായില്‍ കളിക്കുമെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിരവൈരികളായ ഇന്ത്യ-പാക് ടീമുകളുടെ പോരാട്ടം ഫെബ്രുവരി 23 നാണ്.

ന്യൂസിലൻഡ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവർ എ ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട് എന്നീ ടീമുകളെ ബി ഗ്രൂപ്പിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

vachakam
vachakam
vachakam

ഫെബ്രുവരി 19 ന് കറാച്ചിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. മാർച്ച്‌ 9 ന് ലാഹോറിലാണ് ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍. ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ഫൈനല്‍ മത്സരം നടക്കുന്നത് ദുബായില്‍ ആയിരിക്കും

.ചാമ്പ്യൻസ് ട്രോഫി മത്സരക്രമം

ഫെബ്രുവരി 19 - പാകിസ്താൻ v ന്യൂസിലൻഡ് (കറാച്ചി)

vachakam
vachakam
vachakam

ഫെബ്രുവരി 20 - ബംഗ്ലാദേശ് v ഇന്ത്യ (ദുബായ്)

ഫെബ്രുവരി 21 - അഫ്ഗാനിസ്ഥാൻ v ദക്ഷിണാഫ്രിക്ക (കറാച്ചി)

ഫെബ്രുവരി 22 - ഓസ്‌ട്രേലിയ v ഇംഗ്ലണ്ട് (ലാഹോർ)

vachakam
vachakam
vachakam

ഫെബ്രുവരി 23 - പാകിസ്താൻ v ഇന്ത്യ (ദുബായ്)

ഫെബ്രുവരി 24 - ബംഗ്ലാദേശ്‌ v ന്യൂസിലൻഡ് (റാവല്‍പിണ്ടി)

ഫെബ്രുവരി 25 - ഓസ്‌ട്രേലിയ v ദക്ഷിണാഫ്രിക്ക (റാവല്‍പിണ്ടി)

ഫെബ്രുവരി 26 - അഫ്ഗാനിസ്ഥാൻ v ഇംഗ്ലണ്ട് (ലാഹോർ)

ഫെബ്രുവരി 27 - പാകിസ്താൻ v ബംഗ്ലാദേശ് (റാവല്‍പിണ്ടി)

ഫെബ്രുവരി 28 - അഫ്ഗാനിസ്ഥാൻ v ഓസ്ട്രേലിയ (ലാഹോർ)

മാർച്ച്‌ 1 - ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് (കറാച്ചി)

മാർച്ച്‌ 2 - ന്യൂസിലൻഡ് v ഇന്ത്യ (ദുബായ്)

മാർച്ച്‌ 4 - സെമി ഫൈനല്‍ 1 (ദുബായ്)

മാർച്ച്‌ 5 - സെമി ഫൈനല്‍ 2 (ലാഹോർ)

മാർച്ച്‌ 9 - ഫൈനല്‍, ലാഹോർ (ഇന്ത്യ യോഗ്യത നേടിയാല്‍ ദുബായിയില്‍)

മാർച്ച്‌ 10 - റിസർവ് ദിനം


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam