ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവിന്റെ ആത്മഹത്യാശ്രമം. പുതിയ പാര്‍ലമെന്റിന് സമീപം ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്ഥലത്ത് എത്തിയ ശേഷം ഇയാള്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിന്റെ ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് ലഭിക്കുന്ന വിവരം. റോഡില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് യുവാവിനെ ചികിത്സയ്ക്കായി പൊലീസ് കൊണ്ടുപോയത്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്