ലോക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. കളിച്ച മൈതാനങ്ങളിലെല്ലാം റെക്കോർഡുകൾ തീർത്ത അപൂർവ പ്രതിഭയാണ് സച്ചിൻ എന്ന് തന്നെ പറയാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ, റൺസ്, സെഞ്ചുറികൾ തുടങ്ങി നിരവധി മികച്ച റെക്കോർഡുകൾ സ്വന്തമാക്കാൻ സച്ചിൻ ടെണ്ടുൽക്കറിന് കഴിഞ്ഞു. ചിരവൈരികളായ പാകിസ്താനെതിരേയും മികച്ച റെക്കോഡ് നേടിയെടുക്കാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്.
വസീം അക്രം, വഖാർ യൂനിസ്, ഷൊയ്ബ് അക്തർ എന്നിവരെല്ലാം സച്ചിനു മുന്നിൽ തലകുനിച്ചിട്ടുണ്ട്. എന്നാൽ ഒരു പാക് ബൗളറെ നേരിടാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് സച്ചിൻ വെളിപ്പെടുത്തിയിരുന്നു. അത് അക്തറോ അക്രമോ വഖാറോ ആയിരുന്നില്ല എന്നതാണ് രസകരമായ കാര്യം. പാക്കിസ്ഥാൻ്റെ പേസ് ഓൾറൗണ്ടറായിരുന്ന അബ്ദുൾ റസാഖ് ആയിരുന്നു സച്ചിനെ പേടിപ്പിച്ച പേസർ.
‘’പാകിസ്ഥാൻ ടീമിന് എപ്പോഴും മികച്ച ബൗളർമാർ ഉണ്ടായിരുന്നു. പ്രത്യേകിച്ച് പേസ് ബൗളർമാർ. വസീം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ തുടങ്ങി നിരവധി സൂപ്പർ പേസർമാരെ പാകിസ്ഥാൻ ടീമിനൊപ്പം കാണാം. പക്ഷെ ഞാൻ കളിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടിച്ച പാക് ബൗളർ അബ്ദുൾ റസാഖ് ആയിരുന്നു. അദ്ദേഹത്തിൻ്റെ പന്തുകൾ നേരിടാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി എന്നതാണ് വസ്തുത’’. സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
പാക്കിസ്ഥാൻ്റെ പേസ് ഓൾറൗണ്ടറായിരുന്ന റസാഖിനെ ഇതിഹാസ പേസറായി പരിഗണിക്കുക പ്രയാസമാണ്. റസാഖിനെതിരെ മികച്ച റെക്കോർഡ് സച്ചിന് അവകാശപ്പെടാം. ടെസ്റ്റിലും ഏകദിനത്തിലും സച്ചിനെ രണ്ടുതവണ വീതം പുറത്താക്കാൻ റസാക്ക് കഴിഞ്ഞു.
തൻ്റെ കരിയറിൽ വസീം അക്രത്തിൻ്റെ പന്തുകളെ താൻ ഭയപ്പെട്ടിരുന്നുവെന്ന് പറയാനാകില്ലെന്നും സച്ചിൻ പറയുന്നു. എന്നാൽ താൻ ബഹുമാനിക്കുന്ന പേസർമാരിൽ ഒരാളാണ് അക്രം എന്നാണ് സച്ചിൻ പറയുന്നത്. കഴിവുള്ള ഒരു ബൗളറാണ്. സ്വിംഗ് ബൗളിംഗ് കല തൻ്റെ കൈയിലാണെന്നും അക്രവുമായി ആദ്യകാലം മുതൽ അടുത്ത സൗഹൃദമുണ്ടെന്നും അത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും സച്ചിൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്