ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷൻ ക്രിക്കറ്റ് ലോകത്ത് എപ്പോഴും ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ ഇന്ത്യൻ റെഡ് ബോൾ ടീം വൈസ് ക്യാപ്റ്റൻ്റെ ബൗളിംഗ് ആക്ഷനെ ചോദ്യം ചെയ്ത് ഒരു ഓസ്ട്രേലിയൻ കമൻ്റേറ്റർ രംഗത്തെത്തിയിരിക്കുകയാണ്.
ബുംറയുടെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് ഓസ്‌ട്രേലിയൻ കമൻ്റേറ്റർ ഇയാൻ മോറിസ് ആരോപിച്ചു. ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായാണ് ബുംറയുടെ ബൗളിംഗ് ആക്ഷനെ ചോദ്യം ചെയ്ത് മോറിസ് രംഗത്തെത്തിയിരിക്കുന്നത്.
ബുംറയുടെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് പറയുന്ന മോറിസ് അതിനെ ചോദ്യം ചെയ്യാത്ത ഓസ്‌ട്രേലിയൻ മാധ്യമങ്ങളെയും വിമർശിക്കുന്നു. 'എന്തുകൊണ്ടാണ് ബുംറയുടെ ബൗളിംഗ് ആക്ഷനെ ആരും ചോദ്യം ചെയ്യാത്തത്. എന്തുകൊണ്ടാണ് ബുമ്രയുടെ ബോളിങ് ആക്ഷൻ ആരും ചോദ്യം ചെയ്യാത്തത്.
അങ്ങനെ ചോദ്യം ചെയ്യുന്നത് പോളിറ്റിക്കലി കറക്‌ട് അല്ലെന്നുണ്ടോ? പന്ത് ബൂമ്രയുടെ കൈകളില്‍ നിന്ന് ഡെലിവർ ചെയ്യുന്ന സമയത്തെ കയ്യിന്റെ പൊസിഷനാണ് ഞാൻ ചോദ്യം ചെയ്യുന്നത്. അത് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്', ട്വിറ്ററില്‍ മോറിസ് കുറിച്ചു.
ഇത് ആദ്യമായല്ല ബുമ്രയുടെ ബോളിങ് ആക്ഷൻ ചോദ്യം ചെയ്ത് ഓസ്ട്രേലിയക്കാർ എത്തുന്നത്. ബോർഡർ ഗാവസ്കർ ട്രോഫി പരമ്ബരയിലെ ആദ്യ ടെസ്റ്റ് പെർത്തില്‍ നടന്നപ്പോള്‍ ബുമ്രയാണ് ടീമിനെ മുൻപില്‍ നിന്ന് നയിച്ച് ജയത്തിലേക്ക് എത്തിച്ചത്. ആ സമയം ഓസീസ് ആരാധകരും ബൂമ്രയുടെ ബോളിങ് ആക്ഷൻ നിയമ വിരുദ്ധമാണ് എന്ന ആരോപണവുമായി എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്