ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിംഗ് റെഡ് ബോൾ ക്രിക്കറ്റിൽ മോശം ഫോമിലാണ്. ആർ അശ്വിൻ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിതിൻ്റെ തീരുമാനം എന്തായിരിക്കുമെന്ന ചോദ്യങ്ങളാണ് ഉയർന്നിരിക്കുന്നത്.
ഇപ്പോഴിതാ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് ശേഷം രോഹിത് റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന പ്രവചനവുമായി പ്രശസ്ത ക്രിക്കറ്റ് കമൻ്റേറ്റർ ഭരത് സുദർശൻ എത്തിയിരിക്കുകയാണ്. ബോക്സിംഗ് ഡേ ടെസ്റ്റ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ.
ഓപ്പണിങ്ങില്‍ നിന്ന് മാറി മധ്യനിരയിലേക്ക് രോഹിത് ഇറങ്ങി എന്നത് അദ്ദേഹം ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ മനസില്‍ കാണുന്നത് കൊണ്ടാണെന്നാണ് ഭരത് സുദർശന്റെ വാക്കുകള്‍. രാഹുല്‍-ജയ്സ്വാള്‍ സഖ്യമാണ് അടുത്ത നാലഞ്ച് വർഷത്തേക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടായി തുടരാൻ പോകുന്നത്.
രണ്ട് പേരും പരസ്പരം അഭിനന്ദിച്ച് കളിക്കുന്നു. 10 വർഷത്തോളമായി രാഹുല്‍ ടീമിലുണ്ടെങ്കിലും ഈ രണ്ട് പേരും ചേർന്ന ഓപ്പണിങ് സഖ്യത്തിന് അടുത്ത അഞ്ച് വർഷത്തോളം ഇന്ത്യൻ ടീമില്‍ തുടരാൻ സാധിക്കും. രാഹുലിന് ഇപ്പോള്‍ പ്രായം 32 വയസാണ്. അഞ്ചാറ് വർഷം കൂടി രാഹുലിന് കളിക്കാൻ സാധിക്കും, ഭരത് സുദർശൻ പറയുന്നു.
റണ്‍സ് സ്കോർ ചെയ്യുകയാണ് ഇപ്പോള്‍ രോഹിത്തിന് മുൻപിലുള്ള വെല്ലുവിളി. മധ്യനിരയില്‍ താഴേക്ക് ഇറങ്ങി കളിച്ചിട്ടും ഫോമിലേക്ക് എത്താൻ രോഹിത്തിന് സാധിച്ചിട്ടില്ല. വിരമിച്ച് മാറി നില്‍ക്കാൻ പോകുന്നത് അശ്വിൻ മാത്രമാണെന്ന് തോന്നുന്നില്ല.അതറിയാൻ നമ്മള്‍ കാത്തിരിക്കേണ്ടതുണ്ട്.
രോഹിത്തിനും കോലിക്കും റണ്‍ കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് എത്താൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കില്‍ പിന്നെ ഇവർ ഇന്ത്യൻ ടീമില്‍ തുടരുന്നതിലെ കാര്യമെന്താണ്? ഓസ്ട്രേലിയക്കെതിരായ പരമ്ബര കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയാണ് പിന്നെ ഇന്ത്യക്ക് മുൻപിലുള്ളത് ഭരത് സുദർശൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്