ആസ്റ്റൺ വില്ലയോടും തോറ്റ് മാഞ്ചസ്റ്റർ സിറ്റി

DECEMBER 24, 2024, 3:00 AM

മാഞ്ചസ്റ്റർ സിറ്റിയുടെയും പെപ് ഗ്വാർഡിയോളയുടെയും പരാജയ കഥ തുടരുന്നു. പ്രീമിയർ ലീഗിൽ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പരാജയം. മാഞ്ചസ്റ്റർ സിറ്റിക്ക് അവസാന 12 മത്സരങ്ങൾക്കടയിലെ ഒമ്പതാം പരാജയമാണിത്. ഈ 12 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് സിറ്റി ജയിച്ചത്.

തുടക്കം മുതൽ സിറ്റി താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. 16-ാം മിനുട്ടിൽ വില്ല ലീഡ് എടുത്തു. റോജോസ് തനിക്ക് ലഭിച്ച ത്രൂ ബോൾ സ്വീകരിച്ച് പെനാൾറ്റി ബോക്‌സിൽ വെച്ച് ഡ്യൂറണ് പന്ത് കൈമാറി. ഡ്യൂറൺ കൃത്യമായ ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്‌കോർ 1-0.

രണ്ടാം പകുതിയിൽ റോജേസ് ആസ്റ്റൺ വില്ലയുടെ രണ്ടാം ഗോൾ നേടി. 65-ാം മിനുറ്റിലായിരുന്നു റോജേഴ്‌സിന്റെ ഗോൾ. അവസാനം 93-ാം മിനുട്ടിൽ ഫോഡനിലൂടെ സിറ്റി ഒരു ഗോൾ മടക്കിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാനായില്ല.

vachakam
vachakam
vachakam

ഈ വിജയത്തോടെ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. സിറ്റി 27 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam