റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്

DECEMBER 20, 2024, 11:59 PM

 ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 

 ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. 

 റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

vachakam
vachakam
vachakam

 സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതിയുണ്ട്.

 ഡിസംബർ നാലിന് അയച്ച കത്തിൽ കമ്മീഷണർ റെഡ്ഡി അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകി. എന്നാൽ, ഉത്തപ്പ സ്ഥലം മാറിയെന്ന് കരുതുന്നതിനാൽ വാറണ്ട് പിഎഫ് ഓഫീസിലേക്ക് തിരിച്ചയച്ചു. ക്രിക്കറ്റ് താരത്തെ കണ്ടെത്താനും നിയമം നടപ്പാക്കാനുമുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഇപ്പോൾ അധികൃതർ. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam